EVENTS

ഹരിത വിദ്യാലയ പുരസ്കാരം കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂളിന് സമർപ്പിച്ചു മാതൃഭൂമിയുടേത് സാമൂഹികപ്രതിബദ്ധത പ്രതിഫലിക്കുന്ന പ്രവർത്തനം - എം.രാജഗോപാലൻ

December 24
12:53 2021

ചെറുവത്തൂർ: ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള സാമൂഹികപ്രതിഭാസങ്ങളെക്കറിച്ച് ശാസ്ത്രലോകം ചർച്ചചെയ്യുന്ന സന്ദർഭത്തിൽ പരിമിതിക്കകത്തുനിന്ന് ‘മാതൃഭൂമി’ പ്രായോഗികമായി നടത്തുന്ന ഇടപെടലുകളാണ് പ്രധാനമെന്ന് എം. രാജഗോപാലൻ എം.എൽ.എ. പറഞ്ഞു. മാതൃഭൂമി ഹരിതവിദ്യാലയ പുരസ്കാരം കുട്ടമത്ത് ഹയർ സെക്കൻഡറി ഹൈസ്കൂളിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹികപ്രതിബന്ധത പ്രതിഫലിക്കുന്ന മാധ്യമമെന്നനിലയിൽ മാതൃഭൂമി നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയവും മാതൃകാപരവുമാണെന്ന് എം.എൽ.എ. പറഞ്ഞു. സാമൂഹികനന്മ കുട്ടികളിലൂടെയെന്ന സന്ദേശമാണ് മാതൃഭൂമി മുന്നോട്ടുവെക്കുന്നത്. പരിസ്ഥിതിസംരക്ഷണ പ്രവർത്തനത്തിൽ വിദ്യാർഥികളുടെ പങ്കാളിത്തം സീഡിലൂടെ ഉറപ്പാക്കുന്നു. ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോയെന്നാതാണ് ചോദ്യം. ഇവിടെ വാസം സാധ്യമാണെന്ന് മാത്രമല്ല-സാധ്യമാക്കുന്നതിന് മാതൃഭൂമിയുടെ നടത്തുന്ന ക്രിയാത്മകമായ കരുതലും ഇടപെടലും അക്ഷരാർഥത്തിൽ അവസരോചിതവും അഭിനന്ദനാർഹവുമാണെന്നും രാജഗോപാലൻ പറഞ്ഞു.

സീസൺ വാച്ച് പുരസ്‌കാരം, ജെം ഒഫ് സീഡ് പുരസ്കാരം എന്നിവയും ചടങ്ങിൽ എം.എൽ.എ. വിതരണം ചെയ്തു.

മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി. അധ്യക്ഷനായി. പഞ്ചായത്തംഗം രാജേന്ദ്രൻ പയ്യാടക്കത്ത്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എൻ. സുരേന്ദ്രനാഥ്, പ്രിൻസിപ്പൽ ഇൻചാർജ് ടി.വി. രഘുനാഥ്, പ്രഥമാധ്യാപകൻ കെ. ജയചന്ദ്രൻ, മാതൃഭൂമി ബ്യൂറോ ചീഫ്‌ കെ. രാജേഷ്‌കുമാർ, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ എം. മോഹനൻ എന്നിവർ സംസാരിച്ചു.


Write a Comment

Related Events