ബസ്റ്റോപ്പുകളും വഴിയോരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി സീഡ് പോലീസ്
January 20
12:53
2022
താമരശ്ശേരി:മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് പോലീസിന്റെ നേത്യത്വത്തിൽ സ്കൂളിന് സമീപത്തെ ബസ്റ്റോപ്പുകളിൽ നിന്നും വഴിയോരത്തു നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ലൗ പ്ലാസ്റ്റിക് പദ്ധതിയിലൂടെ കോടഞ്ചേരി പഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് പുനചംക്രമണത്തിന് കൈമാറുകയും ചെയ്തു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തണൽ മരങ്ങൾ നടുകയും ബസ്റ്റോപ്പുകളിൽ സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യ ബിന്നുകൾ ശുചീകരിക്കുകയും ചെയ്തു. പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ അധ്യാപകരായ അനീഷ സാജു , സിസ്സി സണ്ണി വിദ്യാർത്ഥികളായ അതുല്യ ബിജു ഈവാ സാറാ ഷിജോ, ദർശ് സതീശ് എന്നിവർ നേതൃത്വം നൽകി.