കീഴുപറമ്പിലെ അന്ധർക്കുള്ള അഗതിമന്ദിരം പുത്തൂർ ഗവൺമെന്റ് യുപി സ്കൂളിലെ സീഡ് വിദ്യാർഥികൾ സന്ദർശിച്ചു
വെറുമൊരു കാഴ്ച പോകൽ ആയിരുന്നില്ല ഈ ഒരു യാത്ര. 35 അന്തേവാസികളാണ് ഈ അഗതിമന്ദിരത്തിൽ ഉള്ളത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ഇവരോടൊപ്പം ആടിയും പാടിയും അനുഭവങ്ങൾ പങ്കുവെച്ചും ചെലവഴിക്കാൻ കഴിഞ്ഞത് ഈ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവങ്ങളിൽ ഒന്നായിത്തീരും ഉറപ്പാണ്. വെറും സിമ്പതി മാത്രമായിരുന്നില്ല ഈ യാത്രയിൽ അകമ്പടിയായി ഉണ്ടായിരുന്നത്. ഇത്രയും അന്തേവാസികൾക്ക് ചപ്പാത്തിയും ദോശയും തയ്യാറാക്കുന്നതിന് അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ ചപ്പാത്തി മേക്കറും ദോശക്കല്ലും വാങ്ങുന്നതിനുള്ള ഫണ്ട് കുട്ടികൾ സ്വരൂപിച് ഇവ വാങ്ങുകയുണ്ടായി. മാത്രമല്ല അന്തേവാസികളായ സഹോദരി സഹോദരന്മാരോടൊപ്പം ആവട്ടെ ഇന്നത്തെ ഒരു ദിവസത്തെ ഭക്ഷണം എന്ന് മുൻകൂട്ടി തീരുമാനിച്ച് ഭക്ഷണവും ആയിട്ടാണ് അങ്ങോട്ട് യാത്രതിരിച്ചത്. ഒരു കാര്യം നിസംശയം പറയാം. യാത്രയുടെ ഭാഗമായ 45 കുട്ടികളും പുസ്തകത്താളുകൾ ക്കപ്പുറം ഒരുപാട് അനുഭവങ്ങളും ആയാണ് ഇന്ന് വീട്ടിലേക്ക് തിരിച്ചത്. നമ്മുടെ കുട്ടികളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരം രക്ഷിതാക്കൾ ഉണ്ടാക്കുക തന്നെ വേണം. അത് കുട്ടികളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറും