സർക്കാർ സേവന അടുത്തറിയാൻ ഓഫീസ് സന്ദർശനവുമായി സീഡംഗങ്ങൾ
March 03
12:53
2022
മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെ അടുത്തറിയാൻ ലക്ഷ്യമിട്ട് കോടഞ്ചേരി പോലീസ് സ്റ്റേഷൻ, കൃഷി ഭവൻ എന്നിവ സന്ദർശിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ജെസ്സി മാത്യു പോലീസ് സ്റ്റേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു. കൃഷിഭവന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അസിസ്റ്റന്റ് ഓഫീസർ സജിത്ത് ജോസഫും പറഞ്ഞു കൊടുത്തു. ഓഫീസ് സന്ദർശനം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. വിദ്യാർത്ഥികൾക്ക് സീഡംഗങ്ങൾ മാസ്ക് ബാങ്കിലൂടെ ശേഖരിച്ച മാസ്ക്, സാനിറ്റൈസർ, ഹാന്റ് വാഷ് എന്നിവ നൽകി. എസ്.ഐമാരായ പ്രവീൺ കുമാർ കെ.പി.സലീം മുട്ടത്ത് , ബെന്നി സി.ജെ, സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിയ്ക്കൽ, ജോസിയ ജോസഫ് , സണ്ണി ജോസഫ് , വിദ്യാർത്ഥികളായ ആൽവി സാജി, അഖിൽ നിധീഷ് , അതുല്യ ബിജു എന്നിവർ നേതൃത്വം നൽകി.