പാത്തിപ്പാറ കോളനിയിൽ പഠനവീടൊരുക്കി സീഡ് പോലീസ്
 March  03
									
										12:53
										2022
									
								മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് പോലീസിന്റെ നേതൃത്വത്തിൽ പാത്തി പ്പാറ കോളനിയിൽ പഠനവീടൊരുക്കി. വിദ്യാർത്ഥികൾക്ക് മികച്ച പഠന സൗകര്യം നൽകുകയാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളൊരുക്കിയത്. കുഞ്ഞുടുപ്പ് പദ്ധതിയിലൂടെ ശേഖരിച്ച വസ്ത്രങ്ങളും സീഡ് മാസ്ക് ബാങ്കിൽ നിന്ന് മാസ്ക് സാനിറ്റൈസർ എന്നിവയും കൈമാറി. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിയ്ക്കൽ, അധ്യാപകരായ ജോസിയ ജോസഫ് ഷീല കെ.പി , സുജാത , സണ്ണി ജോസഫ് വിദ്യാർത്ഥികളായ ഹൃദ്യ ലക്ഷ്മി, സീതാലക്ഷ്മി, ഹാദി ഫിറോസ് എന്നിവർ നേതൃത്വം നൽകി.


                                                        