EVENTS

ആരോഗ്യത്തിന് അരമണിക്കൂർ യോഗയുമായ് സീഡ് ക്ലബ്ബ്

March 03
12:53 2022

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ആരോഗ്യത്തിന് അര മണിക്കൂർ യോഗ പദ്ധതിയാരംഭിച്ചു. ആഴ്ചയിൽ 3 ദിവസം വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകും. കുട്ടികളുടെ ആരോഗ്യവും ഊർജ്ജസ്വലതയും ഉറപ്പു വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ ക്ലാസുകൾ നയിച്ചു.. വൈസ് പ്രിൻസിപ്പാൾ ജസിത കെ , അധ്യാപകരായ അനീഷ സാജു , ജോയിൻഷ ജിൻസ്, വിദ്യാർത്ഥികളായ അമർനാഥ് കെ. , ആഗ്നസ് മരിയ പോൾ,പൗർണ്ണമി എം.എസ് എന്നിവർ നേതൃത്വം നൽകി.

Write a Comment

Related Events