EVENTS

പാലിയേറ്റീവ് കെയറിന് കൈത്താങ്ങായി ജ്ഞാനോദയ സ്കൂൾ

March 03
12:53 2022

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയറിന് മരുന്നും സാമ്പത്തീക സഹായവും നൽകി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മരുന്നു പെട്ടിയിലൂടെ ശേഖരിച്ച മരുന്നുകളും നിർദ്ധനരായ രോഗികളെ സഹായിക്കുന്നതിന് ക്ലാസ് മുറികളിൽ സ്ഥാപിച്ച പെട്ടിയിൽ വിദ്യാർത്ഥികൾ നിക്ഷേപിച്ച നാണയത്തുട്ടുകളിലൂടെ സ്വരൂപിച്ച തുകയുമാണ് നൽകിയത്.
ലിന്റോ ജോസഫ് എം എൽ എ യ്ക്ക് പ്രിൻസിപ്പാൾ ഫാ.റെജി കോലാനിയ്ക്കൽ സഹായങ്ങൾ കൈമാറി. സുരക്ഷ സോണൽ ചെയർമാൻ ജോണി ഇടശ്ശേരി, ഷിജി ആന്റണി ഷിബു പുതിയേടത്ത്, അനീഷ സാജു വിദ്യാർത്ഥികളായ ഹൃദ്യ ലക്ഷ്മി, ഡെൽന തേരേസ,
ഈവ സാറാ ഷിജോ, ആൽജിൻ ജോമോൻ എന്നിവർ നേതൃത്വം നൽകി.

Write a Comment

Related Events