വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബ് ദേശീയ സുരക്ഷാ ദിനാചരണം സംഘടിപ്പിച്ചു. ദേശീയ സുരക്ഷാ ദിനാചരണ പോസ്റ്ററുകളുമായി സീഡ് വിദ്യാർത്ഥികൾ
March 04
12:53
2022
ചിങ്ങപുരം :വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ ദേശീയ സുരക്ഷാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.പോസ്റ്റർ പ്രദർശനം, സുരക്ഷാ ബോധവത്കരണം, പ്രതിജ്‌ഞ ചൊല്ലൽ എന്നിവ നടന്നു.സ്കൂൾ ലീഡർ എ.ആർ. അമേയ ഉദ്ഘാടനം ചെയ്തു.സീഡ് ലീഡർ തനിഷ്ക് ചാത്തോത്ത് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മാതൃഭൂമി സീഡ് ക്ലബ്ബ് ടീച്ചർ കോ-ഓർഡിനേറ്റർ പി. നൂറുൽ ഫിദ അധ്യക്ഷയായി.സീഡ് അസി. ലീഡർ ആർ.ഡി.ഹൃതിക, സീഡ് അംഗങ്ങളായ മുഹമ്മദ് ഹാദിഖ്, ടി.കെ. അനൂദ, കാർത്തിക പ്രഭീഷ് എന്നിവർ പ്രസംഗിച്ചു.