EVENTS

ലഹരിക്കും പ്ലാസ്റ്റിക്കിനുമെതിരേ ദൃഢപ്രതിജ്ഞയുമായി സീഡ് പതിനഞ്ചാം വർഷ പദ്ധതിക്ക് തുടക്കം

June 06
12:53 2023

കാസർകോട് : മുഷ്‌ടി ചുരുട്ടി കൂട്ടുകാർക്കൊപ്പം നിന്ന് ലഹരിക്കും പ്ലാസ്റ്റിക്കിനുമെതിരേ പ്രതിജ്ഞയെടുത്ത് മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ തുടങ്ങി.
പതിനഞ്ചാം വർഷത്തെ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്‌ഘാടനം പരവനടുക്കം ചെമ്മനാട് ഈസ്റ്റ് ജി. എൽ. പി സ്കൂളിൽ നടന്നു. ലോക പരിസ്ഥിതി ദിനമായ തിങ്കളാഴ്ച നടന്ന ചടങ്ങിൽ ബേക്കൽ ഡിവൈ. എസ്. പി സി. കെ. സുനിൽ കുമാറാണ് ഉദ്‌ഘാടനം നിർവഹിച്ചത്. വികസനത്തിന്റെ പേരിൽ
മഴുവിനിരയാകുന്ന ഓരോ മരത്തിനും പകരമായി 10 തൈകൾ വളരുന്നുവെന്നു ഉറപ്പാക്കാൻ സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും അത് മറന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് കാലാവസ്ഥാമാറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള സന്ദേശമായി വിദ്യാർത്ഥികൾക്ക് സീഡ് മുദ്ര പതിപ്പിച്ച തുണിസഞ്ചികൾ അദ്ദേഹം വിതരണം ചെയ്തു. ഡിവിഷണൽ ഫോറസ്ററ് ഓഫീസർ പി. ബിജു വിശിഷ്ടാതിഥിയായിരുന്നു . പ്രകൃതിയിലെ ജീവജാലങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നും അതിലെ താളപ്പിഴകളാണ് ഇന്നത്തെ ദുരിതങ്ങൾക്കെല്ലാം കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൃഷി അസി. ഡയറക്ടർ (മാർക്കറ്റിംഗ് ), കെ. വി. നൗഷാദ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. എ ബദറുൽ മുനീർ, ചെമ്മനാട് പഞ്ചായത്ത് അംഗം ചന്ദ്രശേഖരൻ കുളങ്ങര,ഫെഡറൽ ബാങ്ക് ഏരിയ വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ് അഖിലേഷ് പടവെട്ടി, പ്രഥമാദ്ധ്യാപകൻ സി. കെ. വേണു, പി. ടി. എ. പ്രസിഡന്റ് മുഹമ്മദ് അസ്ലം, മാതൃഭൂമി ചീഫ് കറസ്പോണ്ടന്റ് കെ. രാജേഷ്‌കുമാർ, മാതൃഭൂമി ന്യൂസ് റിപോർട്ടർ അർജുൻ കല്യാട്, സീഡ് എക്സിക്യൂട്ടീവ് ഇ. വി ശ്രീജ എന്നിവർ സംസാരിച്ചു.

Write a Comment

Related Events