EVENTS

മാതൃഭൂമി സീഡ് എട്ടാംവർഷത്തിന് പ്രൗഢമായ തുടക്കം

June 15
12:53 2016

പൊരുതാം, കാടിനും ജീവനും വേണ്ടി

പാലക്കാട്: വരയിൽ കടുവയും ആനയും കിളിയും പൂന്പാറ്റയും നിറഞ്ഞു. പൊരുതാം കാടിനും ജീവനും എന്ന പരിസ്ഥിതിദിന സന്ദേശത്തിൽ കുരുന്നുകൾ പോരാട്ടവീര്യമുള്ള കടുവകളായി, മാതൃഭൂമി സീഡിനൊപ്പം പ്രകൃതിക്കുവേണ്ടി പോരാടാനുള്ള കടുവകൾ. മലമ്പുഴ ജവഹർ നവോദയ വിദ്യാലയത്തിലായിരുന്നു മാതൃഭൂമി സീഡ് പദ്ധതിയുടെ എട്ടാവർഷ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം.
വനവിഭവ ചൂഷണത്തോട് സന്ധിയില്ല എന്ന മുദ്രാവാക്യത്തിലൂന്നിയായിരുന്നു ഈവർഷത്ത പ്രവർത്തനങ്ങളുടെ തുടക്കം. ചിത്രകാരനും പി.എം.ജി. സ്കൂൾ അധ്യാപകനുമായ എൻ.ജി. ജോൺസൺ വരച്ച ചിത്രം അതിഥികള് പൂർത്തിയാക്കി. കുട്ടികൾക്കൊപ്പം കൈയൊപ്പുചാർത്തി ഫെഡറൽബാങ്ക് പാലക്കാട് ചീഫ് മാനേജർ സിന്ധു ആർ.എസ്. നായർ നവോദയ വിദ്യാലയത്തിന് കൈമാറി.
അന്താരാഷ്ട്ര പയർവര്ഷാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുളപ്പിച്ച പയർ മുഖ്യാതിഥി പാലക്കാട് നഗരസഭാ വൈസ്ചെയർമാൻ സി. കൃഷ്ണകുമാർ സിനിമാതാരം ജ്യോതി കൃഷ്ണയ്ക്ക് കൈമാറി. ചടങ്ങിലെല്ലാവർക്കും മുളപ്പിച്ച പയർ കഴിക്കാൻ നൽകിയതും പുതുമയായി.
നാട്ടിലെ പ്രശ്നങ്ങൾ കണ്ടെത്തി അവതരിപ്പിക്കുന്ന മാധ്യമങ്ങളാണ് യഥാർഥത്തിൽ വഴികാട്ടികളാവുകയെന്ന് മുഖ്യാതിഥി, പാലക്കാട് നഗരസഭാ വൈസ്ചെയർമാൻ സി. കൃഷ്ണകുമാർ പറഞ്ഞു. എന്നാൽ, മാതൃഭൂമി ഒരു പടികൂടി കടന്ന് സീഡിലൂടെ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളെ മുന്നിൽനിന്ന് നയിക്കുകയാണ്. ഇത്തരം ഒരു വലിയ ഉത്തരവാദിത്വമാണ് സീഡിലെ കുട്ടികൾക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ് അധ്യക്ഷതവഹിച്ചു. വനംവകുപ്പ് അസി. കൺസർവേറ്റർ ആർ.എസ്. ജയകുമാർ, സിന്ധു ആർ.എസ്. നായർ എന്നിവർ ആശംസയർപ്പിച്ചു.
നവോദയ വിദ്യാലയം വൈസ് പ്രിൻസിപ്പൽ ബിന്ദു എസ്. സ്വാഗതം പറഞ്ഞു. മാതൃഭൂമി ചീഫ് സബ് എഡിറ്റർ രാജൻ ചെറുക്കാട് നന്ദി പറഞ്ഞു.
സ്കൂൾപരിസരത്ത് വൃക്ഷത്തെ നട്ടാണ് പരിപാടി സമാപിച്ചത്. ഇതിനിടെ ചിത്രകലയെപ്പറ്റി കുട്ടികൾക്കുള്ള ക്ലാസും എൻ.ജി. ജോൺസൺ പൂർത്തിയാക്കി

Write a Comment

Related Events