EVENTS

കാവുസംരക്ഷണസന്ദേശവുമായി പന്തീരാങ്കാവ് എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്

June 17
12:53 2016

പരിസ്ഥിതിവാരാഘോഷത്തിന്റെ ഭാഗമായി പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബും ഫോറസ്ട്രി ക്ലബ്ബും സംയുക്തമായി കാവ് സംരക്ഷണപദ്ധതി ആവിഷ്കരിച്ചു.
സ്കൂളിന്റെ സമീപത്തുള്ള കരുമകൻ കാവിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് തുടക്കംകുറിച്ചത്. ചടങ്ങിന് സ്കൂൾ പ്രധാനാധ്യാപിക വി.ജി. അജിത, പി.ടി.എ. പ്രസിഡന്റ് ഗംഗാധരൻ പാലകുറുമ്പിൽ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. വിജയകുമാർ, അധ്യാപകരായ പി. സുനിൽകുമാർ, എം. നിർമൽ, സ്കൂൾ ക്ലാർക്ക് ഇ. ഭരതൻ, സ്കൂൾ സീഡ് കോ- ഓർഡിനേറ്റർ എസ്. സുജിത്ത് എന്നിവർ നേതൃത്വം നൽകി, പ്രദേശത്തുള്ള മറ്റു കാവുകളിലും വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാനൊരുങ്ങുകയാണ് ക്ലബ്ബ് അംഗങ്ങൾ.

Write a Comment

Related Events