EVENTS

ജില്ലയില്‍ 50 ഔഷധസസ്യത്തോട്ടം; മാതൃഭൂമി സീഡ് ഹരിതം ഔഷധം ഉദ്ഘാടനം ചെയ്തു

July 01
12:53 2016



നട്ട തൈകള്‍ പരിപാലിച്ച് മരങ്ങളാക്കണം- ജില്ലാ ജഡ്ജി

കൊല്ലം: നട്ട തൈകള്‍ വളര്‍ത്തി മരങ്ങളാക്കാനുള്ള പ്രവര്ത്തനങ്ങള്‍ നടക്കുന്നില്ലെങ്കില്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള തൈനടല്‍് കൊണ്ട് പ്രയോജനമില്ലെന്ന് ജില്ലാ ജഡ്ജി ഹണി വര്‍ഗീസ് പറഞ്ഞു. മാതൃഭൂമി സീഡ് സംസ്ഥാന ഔഷധസസ്യ ബോര്‍ഡുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഹരിതം ഔഷധം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം ഗവ.മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍് നിര്‍വഹിക്കുകയായിരുന്നു അവര്‍. ഔഷധസസ്യങ്ങളുടെ ഗുണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും അവയെ തിരിച്ചറിയാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയാണ് ഹരിതം ഔഷധം.
സാമൂഹികമാധ്യമങ്ങളടക്കം ദിനാചരണങ്ങള്‍ നടത്താന്‍് ജാഗ്രത പുലര്‍ത്തുന്നുണ്ട്. പക്ഷേ, തുടര്‍പ്രവര്‍ത്തനങ്ങളോട് എല്ലാവരും അലസത കാണിക്കുന്നു. രണ്ടുവര്‍്ഷം മുമ്പ് ഒരു സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി താന്‍ നട്ട തൈകള്‍ ഇപ്പോള്‍ അവിടെ കാണുന്നില്ല. കുട്ടികള്‍ അവ പരിപാലിച്ച് സംരക്ഷിക്കാന്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഈ പ്രവണത മാറണമെന്ന് അവര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്ന ഹരിതം ഔഷധം പരിപാടിയെ അവര്‍ പ്രശംസിച്ചു.
വികസനത്തിന്റെ പേരില്‍ മനുഷന്‍് പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുള്‍് ഗുരതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. കുടിവെള്ളം ഇപ്പോള്‍തന്നെ നിയമംവഴി മൗലികാവകാശമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. വൈകാതെ ജീവവായുവും മൗലികാവകാശത്തില് ഉള്‌പ്പെടുത്തേണ്ടിവരും. അതിനാല് വികസനവും പരിസ്ഥിതിയും തമ്മിലുള്ള സംതുലനം നിലനിര്ത്തണംജില്ലാ ജഡ്ജി ഓര്‍മിപ്പിച്ചു.
ഉദ്ഘാടനത്തിനുശേഷം ഔഷധസസ്യം സീഡ് ക്ലബ് അംഗങ്ങള്‍ക്ക് കൈമാറുന്ന ചടങ്ങും ജഡ്ജി നിര്വഹിച്ചു. സ്‌കൂള്‍ വളപ്പില്‍് പ്രത്യേകമൊരുക്കിയ ഉദ്യാനത്തില്‍ അവര്‍ ഔഷധസസ്യം നട്ടു. ജില്ലയിലെ തിരഞ്ഞെടുത്ത 50 സ്‌കൂളുകളില്‍ പത്ത് ഇനങ്ങളില്‍പ്പെട്ട 30 ഔഷധസസ്യങ്ങള്‍ വിതരണം ചെയ്യും. കൂവളം, കറിവേപ്പ്, നെല്ലി, ഇലഞ്ഞി, ഞാവല്‍, ഉങ്ങ്, കണിക്കൊന്ന, മരമഞ്ഞള്‍, കൊപ്പാല, മുക്കണ്ണന്‍പേഴ് എന്നീ ഔഷധസസ്യങ്ങളാണ് വിതരണത്തിനെത്തിയത്.
ഔഷധസസ്യ ബോര്‍ഡ് സി.ഇ.ഒ. കെ.ജി.ശ്രീകുമാര്‍ ഔഷധസസ്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച് വിവരിച്ചു. പല ഔഷധസസ്യങ്ങളും കേരളത്തില്‍നിന്ന് ഇന്ന് അപ്രത്യക്ഷമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.പ്രഥമാധ്യാപിക എസ്.ബീന സ്വാഗതം പറഞ്ഞു. ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ ആര്‍.ഗോപകുമാര്‍, പി.ടി.എ.പ്രസിഡന്റ് രാധാകൃഷ്ണന്‍ എസ്. എന്നിവര്‍് സംസാരിച്ചു. സീഡ് കോ ഓര്ഡിനേറ്റര്‍ നസീറാ ബീഗം എ. നന്ദി പറഞ്ഞു.

Write a Comment

Related Events