സഹപാഠിക്ക് അന്തിയുറങ്ങാൻ ഒരുവീട്
August 24
12:53
2016
മലപ്പുറം: ഒരു വിദ്യാലയത്തിന്റെ ചുറ്റുപാടുകളെ അറിയുന്നതിങ്ങനെയാണ്. സന്തോഷങ്ങളിൽ കയ്യടിക്കാൻ മാത്രമല്ല നൊമ്പരങ്ങളിൽ കൈത്താങ്ങാവാൻകൂടി ശ്രമിക്കുമ്പോഴാണ് ജീവിതപാഠം പൂർണ്ണമാകുന്നത്. രാജ്യം 70 -ാം സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ തുറയ്ക്കൽ HMSAUPS മാതൃഭൂമി സീഡ് പ്രവർത്തനത്തിന്റെ ഭാഗമായി സഹപാഠിക്ക് അന്തിയുറങ്ങാൻ ഒരുവീട് എന്ന സ്വപ്‌നത്തിലേക്ക് കുറ്റിയടിക്കുന്ന അവിസ്‌മരണീയമായ മുഹൂർത്തത്തിലായിരുന്നു കുട്ടികൾ. ഉമർ MLA ചടങ്ങ് നിർവഹിക്കുന്നു.