EVENTS

കരുതലോടെ മുന്നേറാൻ കുട്ടിക്കൂട്ട്

August 30
12:53 2016

ചിതലി: സ്പര്ശനത്തിലെ സ്നേഹവും ചതിയും ജീവിതത്തിലെ ചതിക്കുഴികളും മനസ്സിലാക്കി മുന്നേറാൻ കരുത്തുപകർന്ന് കുട്ടിക്കൂട്ടിന് തുടക്കമായി. മാതൃഭൂമി സീഡ് പദ്ധതിയുെട ഭാഗമായാണ് കുട്ടിക്കൂട്ട് സെമിനാർ നടത്തിയത്. ചൂഷണത്തിന്റെ വഴികളെപ്പറ്റിയും നിയമങ്ങളെപ്പറ്റിയും ചർച്ച ചെയ്ത സെമിനാറിൽ കുട്ടികൾ സക്രിയമായി പങ്കെടുത്തു. കുട്ടികളുെട സംശയങ്ങളും ആശങ്കകളും അകറ്റിയായിരുന്നു ക്ലാസ് മുന്നേറിയത്. നിയമപരമായ വഴികളെപ്പറ്റിയും കുട്ടികളെ ബോധവാന്മാരാക്കിയാണ് സെമിനാർ സമാപിച്ചത്.
ചിതലി ഭവൻസ് സ്കൂളിൽനടന്ന വിദ്യാഭ്യാസജില്ലാതല സെമിനാറിന്റെ ഉദ്ഘാടനം കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുഭദ്രാമുരളീധരൻ സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ഡി. ശെൽവരാജ് ആശംസയർപ്പിച്ചു.
സാമൂഹ്യപ്രവർത്തക പാർവതിവാര്യർ വിഷയത്തിലെ സാമൂഹിക വശങ്ങൾ അവതരിപ്പിച്ചു. നിയമവശങ്ങളെപ്പറ്റിയും സംരക്ഷണ നടപടികളെപ്പറ്റിയും സാമൂഹ്യക്ഷേമവകുപ്പിന് കീഴിലെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ലീഗൽ-കം-പ്രൊബേഷൻ ഓഫീസർ അഡ്വ. അപർണാനാരായണൻ, പ്രൊട്ടക്ഷൻ ഓഫീസർ പ്രഫുല്ല ദാസ് എന്നിവർ ക്ലാസെടുത്തു.

Write a Comment

Related Events