EVENTS

വെള്ളിനേഴിയുെട വേരുകളിലേക്കിറങ്ങി പൈതൃകം

August 30
12:53 2016

പാലക്കാട്: വെള്ളിനേഴിയെന്ന കേരളത്തിന്റെ കലാഗ്രാമത്തിന്റെ വേരുകളിലേക്കിറങ്ങി ‘പൈതൃകം’. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായാണ് മണ്ണാർക്കാട് വിദ്യാഭ്യാസജില്ലാതലത്തിൽ വെള്ളിനേഴി ജി.എച്ച്.എസ്.എസ്സിൽ വെള്ളിനേഴിയുടെ സാംസ്കാരികപൈതൃകം ചർച്ച ചെയ്ത സെമിനാർ നടന്നത്.
ജീവിതത്തിന്റെ ഭാഗമായിത്തന്നെ കലയും പൈതൃകവും കൊണ്ടുനടക്കുന്നവരാണ് വെള്ളിനേഴിക്കാരെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പി.കെ. ശശി എം.എൽ.എ. പറഞ്ഞു.വെള്ളിനേഴിക്കാരായി ജനിച്ചുവെന്നതുതന്നെ അഭിമാനിക്കാൻ വകയുള്ളതാണെന്ന്
സെമിനാറിൽ സംസാരിച്ച സംഗീതജ്ഞൻ വെള്ളിനേഴി സുബ്രഹ്മണ്യൻ പറഞ്ഞു. ആ പൈതൃകം കാത്തുസൂക്ഷിക്കണമെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു പരിപാടിക്ക് പ്രധാന്യമേറെയാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരൻ മുഖ്യാതിഥിയായി.
മാതൃഭൂമി യൂണിറ്റ് മാനേജർ എസ്. അമൽരാജ് അധ്യക്ഷത വഹിച്ചു. വെള്ളിനേഴി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. രാമൻകുട്ടി, പി.ടി.എ. പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, സീനിയർ അസി. എൻ.എം. ഗീത എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എം. വിനോദൻ സ്വാഗതം പറഞ്ഞു. പൈതൃകപ്രശ്നോത്തരിക്ക് അധ്യാപകൻ പി. ബാലമുകുന്ദൻ നേതൃത്വം നൽകി. വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങളും നൽകി.
അടയ്ക്കാപ്പുത്തൂർ എച്ച്.എസ്, അടയ്ക്കാപ്പുത്തൂർ യു.പി. സ്കൂളുകളിലെ വിദ്യാർഥികളും പങ്കെടുത്തു.

Write a Comment

Related Events