ഒഴുകൂര്‍ സ്‌കൂളില്‍ എള്ള് കൃഷി തുടങ്ങി
കൊണ്ടോട്ടി: ഒഴുകൂര്‍ ജി.എം.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എള്ളുകൃഷിയിറക്കി. മാതൃഭൂമി സീഡ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജെ.ആര്‍.സി, കാര്‍ഷിക ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് എള്ളുകൃഷി.
കുറുവാളില്‍ ചിറ്റങ്ങാടന്‍ അബ്ദുറഹിമാന്‍ഹാജിയുടെ ഒരേക്കര്‍ ഭൂമിയിലാണ് എള്ള്വിതച്ചത്. ഒഴുകൂരില്‍ പണ്ട് കരനെല്‍കൃഷി ചെയ്തിരുന്ന പറമ്പുകളില്‍ കൊയ്ത്തിനുശേഷം എള്ളെറിയുക പതിവായിരുന്നു. കരനെല്‍കൃഷി ഇല്ലാതായതിനുപിന്നാലെ എള്ളുകൃഷിയും നിലച്ചിരുന്നു.
യുവകര്‍ഷകന്‍ പാറക്കാട്ട്ചാലി ഹനീഫ ഐള്ളറിഞ്ഞ് കൃഷി ഉദ്ഘാടനംചെയ്തു. വാര്‍ഡ് മെമ്പര്‍ കൊളക്കണ്ണി മൂസ, പി.ടി.എ പ്രസിഡന്റ് കെ. ജാബിര്‍, പ്രഥമാധ്യാപകന്‍ അബ്ദു വിലങ്ങപ്പുറം, സീഡ് കോഓര്‍ഡിനേറ്റര്‍ ആര്‍.കെ. ദാസ്, ഗൈഡ്‌സ് ക്യാപ്റ്റന്‍ പി. ബിജി, ജെ.ആര്‍.സി കോഓര്‍ഡിനേറ്റര്‍ ഇ.എം. റഹ്മത്തുള്ള, കെ.വി. ബാപ്പു, പി. ജൗഹര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.