EVENTS

മരുഭൂവത്ക്കരണ വിരുദ്ധ ദിനാചരണം ആലപ്പുഴ

July 02
12:53 2018

മരുഭൂവത്ക്കരണ വിരുദ്ധ ദിനത്തോടനുബന്ധിച്ച്ഗവ.ഡി വി എച്ച് എസ് എസ് ചാരമംഗലം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃഭൂമി സീഡ് ഹരിത കേരളം മിഷനുമായി സഹകരിച്ച് ചാരമംഗലം ഇല്ലത്തുകാവിൽ നാട്ടുമാവിൻതൈകളും ഞാവൽ തൈകളും നട്ടു.. അക്കേഷ്യ മുതലായ കാവിന് അനുയോജ്യമല്ലാത്ത വ്യക്ഷങ്ങളാൽ നാശോൻ മുഖമായ കാവിനെ ജൈവവൈവിധ്യ കലവറയാക്കാൻ നാലു വർഷമായി സീഡ് കുട്ടികൾ രംഗത്തുണ്ട്... അന്യം നിന്നുപോകുന്ന ഞാവൽമരങ്ങളെ പരിപാലിക്കാൻ മാതൃഭുമി സീഡ് തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ച് രണ്ടായിരം ഞാവൽ തൈ തയ്യാറാക്കാനുള്ള ആദ്യ ഘട്ട പ്രവർത്തനങ്ങൾക്കും ഇതോടൊപ്പം തുടക്കം കുറിച്ചു..ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ കെ.എസ് രാജേഷ് ക്ലാസ് നയിച്ചു.. പി. അക്ബർ പി. ടി എ പ്രസിഡന്റ്, സീഡ് എക്സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യൻ, ഡീഡ് കോർഡിനേറ്റർ എസ് ജയ്ലാൽ, അനിൽ വെമ്പളളി, കലാചന്ദ്രബാബു, ജെ ഷീല എന്നിവർ നേതൃത്വം നൽകി

Write a Comment

Related Events