EVENTS

പള്ളത്തെ സാക്ഷി നിർത്തി സീഡ് വിദ്യാർഥികളുടെ മരുവത്കരണ വിരുദ്ധ പ്രതിജ്ഞ

July 18
12:53 2018

പള്ളത്തെ സാക്ഷി നിർത്തി സീഡ് വിദ്യാർഥികളുടെ മരുവത്കരണ വിരുദ്ധ പ്രതിജ്ഞ

മാന്യ : മരുവത്കരണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ഹരിത കേരള മിഷനുമായി സഹകരിച്ച്‌ മാന്യ ജ്ഞാനോദയ എ .എസ് .ബി സ്കൂളിലെ സീഡ് വിദ്യാർഥികൾ മരുവത്കരണ വിരുദ്ധ പ്രതിജ്ഞ എടുത്തു .ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ എം .പി .സുബ്രഹ്മണ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു .നാൾക്കു നാൾ ഇല്ലാതാവുന്ന ജലസ്രോതസ്സുകളും വനങ്ങളും സംരക്ഷിക്കാൻ വിദ്യാർഥികൾ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .പ്രഥമാധ്യാപകൻ ഗോവിന്ദനമ്പൂതിരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു .പി ടി എ പ്രസിഡന്റ് യു .സതീശ, സ്റ്റാഫ് സെക്രട്ടറി രജു എസ് എസ് ,' ഫാർമേഴ്‌സ് ക്ലബ് കൺവീനർ കെ .സാവിത്രി ,എം ആശാ കിരൺ മാതൃഭൂമി സെയിൽസ് ഓർഗനൈസർ എ .രാജൻ എന്നിവർ സംസാരിച്ചു .വേനലിലും വറ്റാത്ത ജലസംഭരണികളായ പള്ളങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സീഡ് കോഓർഡിനേറ്റർ പി വി പ്രദീപൻ സംസാരിച്ചു .പള്ളങ്ങളുടെ നാടായ മാന്യയിലെ ഈ ജലസ്രോതസ്സു്കൾ സംര ക്ഷിക്കേണ്ടത് വരും തലമുറയ്ക്ക് അനിവാര്യമാണെന്ന് സീഡ് ക്ലബ് വിലയിരുത്തി .തുടർന്ന് മാന്യ കുഞ്ഞണ്ണക്കരെ പള്ളം വിദ്യാർഥികൾ സന്ദർശിച്ചു .സീഡ് റിപ്പോർട്ടർ പി വി ദേവനന്ദ മരുവത്കരണ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .സീഡ് ക്യാപ്റ്റൻ നയന ,ലീഡർ ദീക്ഷിത ,എസ് ആർ ജി കൺവീനർ സുരേന്ദ്രൻ ,യു പ്രേമ എന്നിവരുടെ നേതൃത്വത്തിൽ കുഞ്ഞണ്ണ ക്കരെ പള്ളത്തിന് ചുറ്റും നാടൻ മാവിന്റെയും പ്ലാവിന്റെയും തൈകൾ സീഡ് വിദ്യാർത്ഥികൾ നട്ടു .

Write a Comment

Related Events