EVENTS

സി.എസ്.ഐ. ബധിരവിദ്യാലയത്തിൽ സീഡ് ക്ലബ്ബും ഹരിതകേരളം മിഷനും ചേർന്ന് മരുവത്കരണ വിരുദ്ധദിനം ആഘോഷിച്ചു.

July 18
12:53 2018

വാളകം : സി.എസ്.ഐ. ബധിരവിദ്യാലയത്തിൽ സീഡ് ക്ലബ്ബും ഹരിതകേരളം മിഷനും ചേർന്ന് മരുവത്കരണ വിരുദ്ധദിനം ആഘോഷിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്.ഐസക് സ്കൂൾ വളപ്പിൽ വൃക്ഷത്തൈനട്ട് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക മേഴ്സി ലോനപ്പൻ, ഹരിതകേരളം മിഷൻ പ്രതിനിധികളായ ബീന, ആശ തുടങ്ങിയവർ സംസാരിച്ചു. സീഡ് കോ-ഓർഡിനേറ്റർ ബാബു ടി., പ്രീത ആർ.എസ്. എന്നിവർ നേതൃത്വം നൽകി.

Write a Comment

Related Events