EVENTS

പനി ബോധവത്കരണവുമായി പാണ്ടനാട് എസ്.വി.എച്ച്.എസ്.എസ്.

July 05
12:53 2019

മഴക്കാലം പനിക്കാലം കൂടിയാണ്, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന ലഘുലേഖയുമായി ബോധവത്കരണം തുടങ്ങിയിരിക്കുകയാണ് പാണ്ടനാട് എസ്.വി.എച്ച്.എസ്.എസിലെ കുട്ടികൾ. സ്‌കൂളിന്റെ പരിസരത്തുള്ള വീടുകളിലും കടകളിലും ബോധവത്കരണത്തിന് നേതൃത്വം നൽകുന്നത് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ്.

ബോധവത്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എസ്. ഗിരിജ അധ്യക്ഷയായി.

സീഡ് വിദ്യാർഥി പ്രതിനിധികളായ അർജുൻ രാജീവ്, നിവേദ് സജി, അധ്യാപകരായ സ്മിതാ കുറുപ്പ്, എൽ. ജയ, ടി.കെ.ശശി, ജ്യോതിഷ് തുടങ്ങിയവർ പങ്കെടുത്തു. സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ് നേതൃത്വം നൽകി.

Write a Comment

Related Events