EVENTS

ഓണത്തിന് ഒരുമുറം പച്ചക്കറി

July 05
12:53 2019

താമരക്കുളം വി.വി.എച്ച്.എസ്.എസിലെ ‘മാതൃഭൂമി’ സീഡ് ക്ലബ്ബ് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി തുടങ്ങി. പി.ടി.എ.പ്രസിഡന്റ് എം.എസ്.സലാമത്ത് അധ്യക്ഷനായി.

കൃഷിവകുപ്പിന്റെ സഹായത്തോടെ സ്കൂളിലെ അഞ്ചുമുതൽ പത്തുവരെയുള്ള വിദ്യാർഥികൾക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്തു. കൃഷി ഓഫീസർ എസ്.അഞ്ജന, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ്, എ.എൻ.ശിവപ്രസാദ്, സി.എസ്.ഹരികൃഷ്ണൻ, റാഫി രാമനാഥ് എന്നിവർ പ്രസംഗിച്ചു.

താമരക്കുളം കൃഷിഭവന്റെ സഹായത്തോടെ വിദ്യാർഥികൾക്ക് ജൈവകീടനാശിനി നിർമാണ പരിശീലനം നൽകുന്നതിനും കാർഷികരംഗത്തെ വിദ്യാർഥിമികവിന് കുട്ടിക്കർഷക അവാർഡ് നൽകി ആദരിക്കുന്നതിനും സീഡ് ക്ളബ്ബ് തീരുമാനിച്ചു.

Write a Comment

Related Events