EVENTS

ബഷീർ ദിനം ആചരിച്ചു

July 07
12:53 2019

ചെറുവാടി ഗവ. ഹൈസ്ക്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് വിപുലവും വ്യത്യസ്ഥവുമായ പരിപാടികൾ സംഘടിപ്പിച്ചു.
ബഷീറും, കഥാപാത്രങ്ങളും ജനങ്ങളിലേക്ക് കുട്ടികളിലേക്ക് എന്ന പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറും വിവിധ കഥാപാത്രങ്ങളും പുന:സൃഷടിച്ച് നാട്ടുകാരുടെയും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും ഇടയിലേക്ക് ഇറങ്ങി ചെന്നു.
കൂടാതെ വിദ്യാലയ മുറ്റത്ത് ബഷീർ സ്മരണാർത്ഥം ഒരു മാങ്കോസ്റ്റിൻ തൈ നട്ടു
ക്ലാസ് അടിസ്ഥാനത്തിൽ ബഷീർ ദിന ക്വിസും കഥാപാത്ര ചിത്രീകരണ പ്രദർശനവും സംഘടിപ്പിച്ചു.
ഹെസ്‌മിസ്ട്രസ് മിനി.വി.വി, വാസുദേവൻ, ഉണ്ണികൃഷണൻ, നാരായണൻകുട്ടി ,ഹസീന | സുബൈർ, ചന്ദ്രൻ ,റഹ്മത്തുള്ള, ആയിഷ, ബിബിൻ എന്നവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
ബഷീർ ദിനത്തോട് അനുബന്ധിച്ച് ചെറുവാടി ഗവ. ഹൈസ്ക്കൂൾ മുറ്റത്ത് മാങ്കോസ്റ്റിൻ തൈ നടുന്നു.

Write a Comment

Related Events