EVENTS

കരനെൽ കൃഷി ഉദ്ഘാടനം

July 08
12:53 2019

കോഴിക്കോട്: മാലിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കരനെൽ കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എ.കെ.സിദ്ധാർത്ഥൻ നിർവഹിച്ചു. കരനെൽ കൃഷിയുടെ പ്രാദാന്യവും ഗുണവും ശാസ്ത്രീയമായ രീതിയിൽ പറഞ്ഞു കൊടുത്തു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പി.ഹരിദാസ്, പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഫൈസി,വൈസ് പ്രിൻസിപ്പൽ ബി.പി.സിന്ധു,സെക്രട്ടറി എ.പി കുഞ്ഞാമു തുടങ്ങിയവർ സംസാരിച്ചു.

Write a Comment