EVENTS

പച്ചപ്പ് നിലനിർത്താം, ആമസോണിനെ രക്ഷിക്കാം.ഐക്യദാർഢ്യവുമായ് സീഡ് അംഗങ്ങൾ

September 01
12:53 2019

പച്ചപ്പ് നിലനിർത്താം, ആമസോണിനെ രക്ഷിക്കാം.ഐക്യദാർഢ്യവുമായ് സീഡ് അംഗങ്ങൾ
"ഭൂമിയുടെ ശ്വാസകോശം " എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളിൽ നിന്ന് തീ ഉയരുമ്പോൾ അത് വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്ന മുന്നറിപ്പുമായ് വൈക്കിലശ്ശേരി യു.പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. പോസ്റ്റർ പ്രദർശനം നടത്തി. കത്തിയമരുന്ന ആയിരകണക്കിന് വനഭൂമിയെ സംരക്ഷിക്കാൻ ജനസമൂഹം ഉണർന്ന് പ്രവൃത്തിച്ചില്ലെങ്കിൽ ആഗോള ദുരന്തത്തിലേക്ക് വഴിവെക്കും എന്ന് വിദ്യാർത്ഥികൾ പോസ്റ്ററുകളിലൂടെ അവതരിപ്പിക്കുന്നു. ജീവവായു പ്രധാനം ചെയ്യുന്ന വനഭൂമി കത്തി ചാമ്പലാകുന്ന ദീകര ദൃശ്യങ്ങൾ കുട്ടികൾ ദൃശ്യമാധ്യമങ്ങളിലൂടെ തിരിച്ചറിഞ്ഞു. ഒരു ആവാസവ്യവസ്ഥ തകർക്കാതെ തീ അണക്കൂ, ഭൂമിയെ രക്ഷിക്കൂ എന്ന് കുട്ടികൾ ആഹ്വാനം ചെയ്യുന്നു. പരിസ്ഥിതിയെ വൻനാശത്തിലേക്ക് തള്ളിവിടാതെ തീ അണയ്ക്കാൻ ഓരോ രാജ്യവും, അവിടുത്തെ ഭരണകൂടവും ശ്രമിക്കണമെന്ന് സീഡ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

Write a Comment

Related Events