EVENTS

മഷിപ്പേന വിതരണംചെയ്തു

September 24
12:53 2019

തത്തമംഗലം: തത്തമംഗലം ജി.എസ്.എം.വി.എച്ച്.എസ്. സ്കൂളിലെ ഏഴാംക്ലാസ് കുട്ടികൾക്ക് മഷിപ്പേന വിതരണംചെയ്തു. പരിസ്ഥിതിസംരക്ഷണഭാഗമായി സ്കൂളിലെ ‘ഒരുവാരം ഒരുരൂപ’ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു മഷിപ്പേന വിതരണം. സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും മഷിപ്പേന വിതരണംചെയ്യുകയാണ് ലക്ഷ്യം.
ചിറ്റൂർ നഗരസഭാ ചെയർമാൻ കെ. മധു ഉദ്ഘാടനംചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.സി. പ്രീത് അധ്യക്ഷനായി. വാർഡ് കൗൺസിലർ രാധാമണി, ഭാഗ്യലക്ഷ്മി, കെ. മുരുകൻ, അസീസ്, പ്രസീത തുടങ്ങിയവർ പ്രസംഗിച്ചു.

Write a Comment

Related Events