EVENTS

Second Term Contest

September 30
12:53 2019

എസ് ഡി വി ജി എച്ച് എസ്സിലെ സീഡ് ക്ലബ്ബിലെ കുട്ടികൾ പച്ചക്കറി തോട്ടം നിർമ്മാണം തുടങ്ങി വെണ്ട, തക്കാളി, കാന്താരി ഇവയുടെ തൈകൾ നടുകയും വെണ്ട വിത്ത് പാകുകയും ചെയ്തു അന്യം നിന്നു പോകുന്ന മുക്കുറ്റി , തുമ്പ തുടങ്ങിയ സസ്യങ്ങൾ പുനർജനി മൂലയിൽ നട്ട് അതിന് തുടക്കം കുറിച്ചു പൂന്തോട്ടത്തിൽ മാതൃഭൂമി സീഡ് പൂന്തോട്ടം എന്ന ബോർഡ് വെക്കുകയും പൂന്തോട്ടത്തിൽ പൂക്കളുള്ള ചെടികളെ ക്രമീകരിച്ചു വെക്കുകയും ചെയ്തു പുനർജനി മൂല പച്ചക്കറി തോട്ടം എന്നിവയ്ക്കും ബോർഡുകൾ വെക്കുകയും ചെയ്തു ശലഭങ്ങളെ ആകർഷിക്കുന്ന ചെടികൾ നടുകയും അവയെ സംരക്ഷിച്ചു വരുകയും ചെയ്യുന്നു കറിവേപ്പില, കൂവളം, കാന്താരി ഇവയ്ക്ക് കൂടുതൽ സംരക്ഷണം നൽകിവരുന്നു നെല്ലി മഞ്ഞമുള എരിക്ക് എന്നിവയുമുണ്ട് പപ്പായ, പേര എന്നിവ ഫലങ്ങളോടെ നന്നായി വളർന്ന് അതിൽനിന്നും കരിവേപ്പില, പപ്പായ ഇവ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് നൽകിവരുന്നു

Write a Comment

Related Events