EVENTS

കേരളത്തിന്റെ മാതൃക തീർത്ത് എം.എ.എം.യു.പി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ

November 06
12:53 2019

കേരളപ്പിറവിദിനത്തിൽ കേരളത്തിന്റെ മാതൃക തീർത്ത് എം.എ.എം.യു പി സ്കൂൾ സീഡ് വിദ്യാർത്ഥികൾ
പറമ്പിൽബസാർ: കേരളപിറവി ദിനാഘോഷത്തിന്റെ ഭാഗമായി പറമ്പിൽ കടവ് എം.എ.യു.പി സ്കൂൾ സീഡ് വിദ്യാർത്ഥികൾ കേരളത്തിന്റെ മാതൃക നിർമ്മിച്ചു.രണ്ടു മഹാപ്രളയത്തെ അതിജീവിച്ച് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുന്നേറുന്ന കേരളത്തിൽ ജാതിമത വർണ്ണ വ്യത്യാസം ഇല്ലാതെ നമ്മൾ ഒന്നാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃക തീർത്തത്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പ്രധാനാദ്ധ്യാപകൻ സി.കെ.വത്സരാജൻ പി.ടി.എ പ്രസിഡണ്ട് എ.പി.മാധവൻ, പി.ടി.എ.വൈസ് പ്രസിഡണ്ട് പ്രമോദ് ,സീഡ് കൺവീനർ എം.മുർഷിദ് അധ്യാപകരായ പി.രജീഷ് കുമാർ ,ഫസൽ റഹ്മാൻ, വി.അഹമ്മദ് കാസിം തുടങ്ങിയവർ സംസാരിച്ചു.

Write a Comment

Related Events