EVENTS

മലയാള ദിനം സംഘടിപ്പിച്ചു.

November 06
12:53 2019

സെൻറ് മീരാസ് പബ്ലിക് സ്കൂളിൽ കേരളപ്പിറവി ദിനത്തിൽ മലയാള ഭാഷാ വൃക്ഷം ഒരുക്കി വിദ്യാർഥികൾ
പേരാമ്പ്ര: സെൻറ് മീരാസ് പബ്ലിക് സ്കൂളിൽ കേരളപ്പിറവി ദിനം മലയാള ദിനമായി ആഘോഷിച്ചു ഇതിന്റെ ഭാഗമായി സീഡ് ക്ലബ്ബിലെ വിദ്യാർഥികൾ സ്കൂൾ മുറ്റത്ത് മലയാള ഭാഷാ വൃക്ഷം ഒരുക്കി. മലയാള അക്ഷരങ്ങൾ ,അർഥവത്തായ വാക്കുകൾ, മഹദ്വചനങ്ങൾ, കവിതാ ശകലങ്ങൾ എന്നിവ കൊണ്ട് മലയാള ഭാഷാ വൃക്ഷം ഏറെ ആകർഷകമാക്കി. മാതൃഭാഷ ഏറെ അവഗണനകൾ നേരിടുന്ന ഇക്കാലത്ത്, പരിപാടിയിലെ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. മാതൃഭാഷയെയും മലയാളത്തനിമയെയും നെഞ്ചോടു ചേർത്തു നിർത്താനുള്ള ഒരു പരിശീലനം കൂടിയാണ് ഇത്തരം പരിപാടികളെന്ന് ആശംസയർപ്പിച്ച് സംസാരിക്കവെ പ്രധാനാദ്ധ്യാപിക മോളിക്കുട്ടി എബ്രഹാം അഭിപ്രായപ്പെട്ടു. മലയാളം അധ്യാപകരായ പി.ശശികല,ഒ.പി.വിനീത, സീഡ് കോഓർഡിനേറ്റർ വി.ശ്രീജ എന്നിവർ നേതൃത്വം നൽകി.

Write a Comment

Related Events