EVENTS

അമൻ എന്ന ചിത്രകാരൻ

April 21
12:53 2020

കണ്ണാടിക്കൽ ജി എൽ പി സ്കൂളിലെ നാളം ക്ലാസ് വിദ്യാർത്ഥിയായ അമൻ 150ൽ അധികം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വോൾ പെയിന്റിംഗ്,ഗ്ലാസ് പെയിന്റിംഗ് തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കേൾവി ശക്തി ഇല്ലാതിരിക്കുന്ന അമൻ 3 വയസുള്ളപ്പോഴാണ് കൊക്ലീർ ഇമ്പ്ലാൻറ് ചെയ്തത് നിരവധി പ്രദര്ശനങ്ങളിൽ പങ്കെടുത്ത അമൻ ഭിന്നശേഷികാരുടെ സംസ്ഥാനതല ചിത്രപ്രദര്ശനമായ DREAM of US സ്വപ്നചിത്രയിൽ 2 വർഷവും അമാൻപാഷയുടെ ചിത്രപ്രദര്ശനവും വില്പനയും ഉണ്ടായിരുന്നു.പഠന പ്രവർത്തനങ്ങളിലെ ആക്ടിവിറ്റികളും അമൻ സ്വയം തന്നെ ചെയ്തേ മികവ് പുലർത്തുന്നു.PHONAK 1001 TALENT മുംബൈയിൽ നടത്തിയ മത്സരത്തിലും,ഡോ: ഭീം രോ അംബേദ്‌കർ ജയന്തിയോട് അനുബന്ധിച്ച ഡൽഹിയിൽ നടന്ന ഓൺലൈൻ പെയിന്റിംഗ് മത്സരത്തിലും കേരളത്തിൽ നിന്നുള്ള അമനാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.നാസിം പാഷയുടെയും ഷമീനയുടെയും മകനാണ് അമൻ.

Write a Comment

Related Events