EVENTS

ഭൂമി മാതാവ്- പ്രസീത ജയൻ

April 22
12:53 2020



ഹരിതാഭമെൻ ഭൂമിയൊന്നു മാത്രമല്ലോ
വന്യജീവിലതാദികളാൽ സമ്പന്നമായതൊന്നേ പ്രപഞ്ചത്തിൽ
ജീവനേകുവാനായി , ശുദ്ധവായുവതും ശുദ്ധജലത്തിനാലും
ശുദ്ധമാം വാസസ്ഥലമെങ്ങും കാണുന്നു.

കരുതലിൽ ജീവിക്കുക ഭൂമിയെ നോവിക്കാതെ
മായികലോകമതൊന്നു മാത്രമായ് കാണാതെ
ഈ ഭൂവിനെ സ്വന്തമാക്കാനുയിർക്കുന്നു അജ്ഞാതമാം
സൂക്ഷ്മജീവികൾ പല രൂപങ്ങളായിക്കൊണ്ട്.

ജയിക്കണമവരെ നാം വിജയഭേരി മുഴക്കിടേണം
ഭീതിപൂണ്ടകലണം ദുഷ്ടശക്തികളൊക്കെയും
വാഴുക വിനയാന്വിതനായ് കൈകോർത്തുകൊണ്ടോന്നായ്
പൂജിക്കവേണം മാതാവാം ജീവമണ്ഡലത്തെ.


പ്രസീത ജയൻ
സീഡ് കോഓർഡിനേറ്റർ

Write a Comment

Related Events