EVENTS

ക്രിയാത്മകമായി സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കാം

May 05
12:53 2020

കോവിഡ് മഹാമാരി രാജ്യത്തെ പിടികൂടി ലോക്ക് ഡൗണിൽ ഇരിക്കുന്ന സമയം ക്രിയാത്മകമായി സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാൻ പ്രയോജനപ്പെടുത്തുകയാണ് മലയമ്മ എ യു പി സ്കൂളിലെ ആവണി N P എന്ന ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി. ചിത്രരചനയിൽ തന്റേതായ രീതികൾ കണ്ടെത്തിയ ഈ മിടുക്കി ഇപ്പോൾ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളോ കപ്പുകളോ കണ്ടാൽ അതിൽ ഒളിഞ്ഞു കിടക്കുന്ന കലാമൂല്യമുള്ള ഒരു രൂപത്തെ തിരയുകയാണ്. തന്റെ ഭാവനയിൽ അതിനെ ഒരുക്കിയെടുത്ത് തന്റെ കൂട്ടുകാരെക്കൂടി ഇതിന്റെ വഴികൾ വീഡിയോയിലൂടെ പരിചയപ്പെടുത്തുകയാണ്. Love Plastic എന്ന സന്ദേശത്തിന്റെ പ്രചാരകയാണ് ഇപ്പോൾ ഈ കൊച്ചു മിടുക്കി. മാതൃഭൂമി സീഡ് ക്ലബ്ബിൽ അംഗമായ ആവണി പാഴ് വസ്തുക്കളുടെ ഒരു ആരാധികകൂടിയാണിപ്പോൾ

Write a Comment

Related Events