EVENTS

മുത്തശ്ശിയും കൂട്ടുകാരും

May 05
12:53 2020

കഥ


ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശി താമസിച്ചിരുന്നു. മുത്തശ്ശിക്ക് കൂട്ടായി മിക്കു എന്ന പൂച്ചയും ഉണ്ടായിരുന്നു. മുത്തശ്ശി അടുത്തുള്ള വീടുകളിൽ പോയി ചെറിയ പണികളൊക്കെ ചെയ്താണ് ജീവിച്ചിരുന്നത്. ഒരു ദിവസം വിറക് ശേഖരി ക്കാൻ മുത്തശ്ശി കാട്ടിൽ പോയി. പെട്ടന്ന് ഒരു ചെന്നായ മുത്തശ്ശിയെ ആക്രമിക്കാൻ വന്നു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു നായ കുട്ടി തൊട്ടടുത്ത മരത്തിന്റെ ചുവട്ടിൽ കിടപ്പുണ്ടായിരുന്നു. തക്ക സമയത്ത് നായക്കുട്ടി ഓടിയെത്തി മുത്തശ്ശിയെ രക്ഷപെടുത്തി. മുത്തശ്ശി വളരെ സ്നേഹത്തോടെ നായകുട്ടിയെയും വീട്ടിലേക്കു കൊണ്ടുപോയി അവനെ കുട്ടു എന്ന് പേരുമിട്ടു. പിന്നീടുള്ള കാലം അവർ സന്തോഷത്തോടെ ജീവിച്ചു

ആനന്ദിത രാജേഷ്
ക്ലാസ് - IV
SNLP School Pariyaram

Write a Comment

Related Events