EVENTS

വികൃതിക്ക് കിട്ടിയ പാഠം

May 05
12:53 2020

കഥ

ഒരു സ്ഥലത്തു ഒരു കുരങ്ങൻ താമസിച്ചിരുന്നു. അവൻ മഹാവികൃതി ആയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പാവം മുയലച്ചൻ അതുവഴി വന്നു. കുരങ്ങൻ താമസിക്കുന്ന മരത്തിന്റെ ചുവട്ടിൽ ഇരിന്നു നന്നായി വിശക്കുന്നുണ്ടായിരുന്നു മുയലച്ചന്. മുകളിലേക്ക് നോക്കിയപ്പോൾ കുറെ മാങ്ങാ പഴഴുത്തു തുടുത്തു കിടക്കുന്നതു കണ്ടു. അതു കണ്ടു കുരങ്ങനോട് മാമ്പഴം തരാമോ എന്ന്‌ ചോദിച്ചു അപ്പോൾ അവൻ ദേഷ്യം പൂണ്ടു ഒരു മാങ്ങ പറിച്ചു ഒറ്റ ഏറ് വച്ചു കൊടുത്തു. പാവം മുയലച്ചൻ വേദന കൊണ്ട് പുളഞ്ഞു ഒറ്റ ഓട്ടം. ഇതെല്ലാം കണ്ടു കൊണ്ട് മുയലച്ചന്റെ കൂട്ടുകാരനായ കുരുവി തൊട്ടടുത്ത മരത്തിന്റെ കൊമ്പിൽ ഇരിപ്പുണ്ടായിരുന്നു. ഇവനെ ഒരു പാഠം പഠിപ്പിക്കണം കുരുവി മനസ്സിൽ ഓർത്തു. എന്നിട്ട് തന്റെ മറ്റു കുട്ടുകാരെ വിളിച്ചു കൂട്ടി കാര്യം പറഞ്ഞു. എന്നിട്ട് എല്ലാം കുരുവി കുട്ടന്മാരും ചേർന്ന് കുരങ്ങനെ കൊത്തി ശെരിപ്പെടുത്തി. കുരങ്ങൻ വേദന കൊണ്ട് ഉറക്കെ കരഞ്ഞു. കുരങ്ങൻ തന്റെ തെറ്റ് മനസിലാക്കി മുയലച്ഛ്നേടു മാപ്പ് പറഞ്ഞു. നിറച്ചു മാമ്പഴവും കൊടുത്തു പിന്നീട് അവർ നല്ല കുട്ടുകാരയി.


ആൽവിൻ മനു
S T D. 4 A
S N L P S Pariyaram

Write a Comment

Related Events