EVENTS

അമ്മ

May 14
12:53 2020


അമ്മതൻ പാൽ നുകർന്നു
ഞാൻ വളർന്നു
അമ്മതൻ നെഞ്ചോട്
ചേർത്തുറക്കി
അമ്മ ഉമ്മകൾ തന്നീടും എനിക്ക്
അമ്മതൻ കരുതലിൽ ഞാൻ വളർന്നു
പാട്ടുകൾ പാടി ഉറക്കീടുമമ്മ
കഥകൾ പറഞ്ഞു തന്നീടുമമ്മ
കുസൃതികൾ കാട്ടീടുന്ന
എന്നെ ശാസന നൽകീടുമമ്മ
അണിയിച്ചൊരുക്കി നടത്തീടുമമ്മ
പുത്തനുടുപ്പുകൾ തുന്നി തരുമമ്മ

അപൂർവ്വ. ജി
3 A
എസ്സ്.എൻ. എൽ. പി.എസ്സ് പരിയാരം

Write a Comment

Related Events