EVENTS

'മുറ്റം നിറയെ മുക്കുറ്റി' യുമായി ചിറളയം സ്കൂൾ

July 28
12:53 2020


കുന്നംകുളം ചെർലയം എച്ച്.സി.സി.ജി.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നാട്ടുപൂക്കളുടെ സംരക്ഷണത്തിനായി 'മുറ്റം നിറയെ മുക്കുറ്റി ' എന്ന പദ്ധതി ആരംഭിച്ചു.
ഇതിന്റെ ഭാഗമായി സീഡ് ക്ലബ് അംഗങ്ങളുടെ വീടുകളിൽ നാട്ടുപൂക്കളുടെ ചെടികൾ നട്ട് സീഡ് ഗാർഡൻ നിർമിച്ചു. അനുഭവങ്ങൾ രേഖപ്പെടുത്താൻ ' ഞാനും എൻ്റെ പൂക്കളും' എന്ന പേരിൽ ഒരു ഡയറി വിദ്യാർഥികൾ സൂക്ഷിക്കുന്നുണ്ട്. ഹെഡ്മിസ്ട്രസ്സ് സി. ഗീതി മരിയ ,സീഡ് കോഡിനേറ്റർ ശ്രീമതി. വിൻസി ടീച്ചർ, ശ്രീമതി. നെസ്സിടീച്ചർ എന്നിവരാണ് നേതൃത്വം നൽകുന്നത്.

Write a Comment

Related Events