EVENTS

ഓസോൺ സംരക്ഷണത്തിനായ് "ഓസോൺ സന്ദേശമുറ്റം"

September 18
12:53 2020

വടകര: വൈക്കിലശ്ശേരി യു പി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി "ഓസോൺ സന്ദേശമുറ്റം" പരിപാടി സംഘടിപ്പിച്ചു. ഓസോൺ ദിനത്തിൽ വിദ്യാർത്ഥികൾ തങ്ങളുടെ വീട്ടുമുറ്റത്ത് ഓസോൺ സന്ദേശ കാർഡുകൾ ഉയർത്തി പിടിച്ച് കൊണ്ട് പരിപാടിയിൽ പങ്കുചേർന്നു.സമൂഹമാധ്യമങ്ങളിൽ ഞങ്ങളുടെ സന്ദേശം അവർ പങ്കുവെച്ചു. സീഡ് ക്ലബ്ബിന്റെ ഓൺലൈൻ ദിനാചരണ പരിപാടി മഹാത്മാ ദേശസേവാ ട്രസ്റ്റ് ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ ടി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി മോളി സുഷമ ഓസോൺ ദിന സന്ദേശം നൽകി. സീഡ് കോൺഡിനേറ്റർ അഷ്ക്കർ കെ.എം നേതൃത്വം നൽകി.

Write a Comment

Related Events