EVENTS

ഊർജ സംരക്ഷണ പദ്ധതി

October 31
12:53 2020

നരിപ്പറ്റ ആർ.എൻ.എം. ഹയർ സെക്കണ്ടറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് നടപ്പാക്കുന്ന " ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ ഭാഗമായി ഊർജ്ജ സംരക്ഷണ പദ്ധതി നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ടി.പി. പവിതൻ ഉദ്ഘാടനം ചെയ്തു.പ്രകൃതിയിലെ വസ്തുക്കളെ നമുക്ക് ഉപയോഗിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് പക്ഷേ അത് അനിയന്ത്രിതമായി ഉപയോഗിക്കുമ്പോഴാ ആണ് പ്രകൃതിദുരന്തം പോലെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് .ഊർജ ഉപയോഗം അനിയന്ത്രിതമായി നടത്തുന്നത് നമ്മൾ നമ്മളെ തന്നെ ഇല്ലാതാക്കുന്നതിനും , പ്രകൃതി ചൂഷണം സംഭവിക്കുന്നതിനും ഇടയാക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട് എന്നു അദ്ദേഹം പ്രസ്ഥാപിച്ചു. ഹെഡ്മാസ്റ്റർ കെ.സുധീഷിന്റെ അധ്യക്ഷയിൽ നടന്ന യോഗത്തിൽ PTA പ്രസിഡന്റ് കെ. ചന്ദ്രൻ , മദർ പി.ടി.എ പ്രസിഡന്റ സക്കീന ഹൈദർ . വാർഡ് മെമ്പർ T ഗംഗാധരൻ ,മാതൃഭൂമി ജില്ലാ കോഡിനേറ്റർ ട . രാമാനന്ദ്, കേരളാ സ്റ്റേറ്റ് എനർജി മേനേജ്മെന്റ് സെന്റെർ പ്രതിനിധി.കെ. പവിത്രൻ , സ്റ്റാഫ് സെക്രട്ടറി . എം.എസ് ശ്രീജിത്ത്, എന്നിവർ സംസാരിച്ചു. സീഡ് കോഡിനേറ്റർ എം.പത്മജൻ സ്വാഗതവും, സീഡ് അംഗം ശ്രീദിയ നന്ദിയും പറഞ്ഞു.

Write a Comment

Related Events