EVENTS

ചേരാപുരം സൗത്ത് എം.എൽ.പി. സ്കൂളിൽ ‘പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം’

November 07
12:53 2020

വേളം: ചേരാപുരം സൗത്ത് എം.എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘വീടുകളിൽ പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ശലഭോദ്യാനമൊരുക്കാനും പരിപാലിക്കാനും വിദ്യാർഥികളെ പരിശീലിപ്പിക്കും.
സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും പൂമ്പാറ്റകൾക്കായി പൂന്തോട്ടമൊരുക്കും. സ്കൂൾ പ്രധാനാധ്യാപിക ദേഷ്മ ലതേഷ് പദ്ധതി ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജ്മെൻ്റ് ഡയറക്ടർ കാസിം മലയിൽ, അബ്ദുൾറഷീദ്, എ. നിഹാൽ, കെ.ടി.കെ. ഷിബു, എ.ടി. രനില, പി.വി. ജംസിന, കെ.സി. വിജിന തുടങ്ങിയവർ പങ്കെടുത്തു.

Write a Comment

Related Events