EVENTS

ഓൺലൈൻ പരിസ്ഥിതി ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു

November 21
12:53 2020

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ പരിസ്ഥിതി ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ ലഘു ചലച്ചിത്രങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി. ജൂൺ 5, കൂജ, ചോദ്യം, എന്റെ നന്മമരം, ജീവശ്വാസം, ദി ലാസ്റ്റ് ഡ്രോപ്പ്, വാട്ടർ, അർബ്ബൻ കാനോപ്പി, തുടങ്ങി പത്തോളം ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിക്കുകയും അതിനെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് ഫിലിം നിരൂപണ മൽസരവും സംഘടിപ്പിച്ചു.സ്കൂൾ അഡ്മിനിസ്ടേറ്റർ ഫാ. അജോഷ് ജോസഫ്, പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പാൾ ജസിത കെ. സീഡ് റിപ്പോർട്ടർ ഐശ്വര്യ എം.എസ്, ആർവിൻ അബ്രാഹാം എന്നിവർ നേതൃത്വം നൽകി

Write a Comment

Related Events