എന്റെ പച്ചക്കറി തോട്ടം
November 23
12:53
2020
മാതൃഭൂമി സീഡ് ക്ലബ് സംസ്ഥാന കൃഷിവകുപ്പുമായി സഹകരിച്ചു കൊണ്ട് സ്കൂളുകളിൽ നടപ്പാക്കുന്ന 'എൻ്റെ കൃഷിത്തോട്ടം' പദ്ധതിയുടെ പേരാമ്പ്ര ഒലീവ് പബ്ളിക് സ്കൂളിലെവിത്ത് വിതരണം അസി.. കൃഷി ഓഫീസർ ജയേഷ് സീഡ് ക്ലബ് അംഗങ്ങളും ഹിന്ദുസ്ഥാൻ സ്കൗട്ട് ഏൻഡ് ഗൈഡ്സ് പട്രോൾ ലീഡർമാരുമായ തമന്ന ഗഫൂർ, അലൻ നിഷാ ഫ് എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി.രാജൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്സീഡ് കോർഡിനേറ്ററും സ്കൗട്ട് ഏൻഡ് ഗൈഡ്സ അസി. ഓർഗനൈസിംഗ് കമ്മീഷണറുമായ മിനി ചന്ദ്രൻ നേതൃത്വം നൽകി. മാനേജ്മെൻ്റ് പ്രതിനിധി പി.എ മുഹമ്മദ് ആശംസയർപ്പിച്ചു'