EVENTS

സുഗതകുമാരി 'ഓർമ മരം 'നട്ടു

January 23
12:53 2021

മലയാളത്തിൻ്റെ പ്രിയ കവയിത്രിയും പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഉറച്ച ശബ്ദവുമായിരുന്ന ശ്രീമതി സുഗതകുമാരിയുടെ സ്മൃതിക്കായ് സംസ്ഥാന വ്യാപകമായി വൃക്ഷ തൈകൾ നടുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കൻ്റ്റി സ്കൂൾ അങ്കണത്തിൽമാതൃഭൂമി സീഡിൻ്റെ ആഭിമുഖ്യത്തിൽ അരയാൽ ,മാവ് എന്നീ വൃക്ഷതൈകൾ നട്ടു. പി.ടി.എ വൈസ് പ്രസിഡണ്ട് അൻസാർ കൊല്ലം ഹെഡ്മാസ്റ്റർ സുരേന്ദ്രൻ പി എന്നിവർ നേതൃത്വം നൽകി. കവി ശ്രീ മോഹനൻ നടുവത്തൂർ, സീഡ് ക്ലബ്ബ് കോഡിനേറ്റർ രാജഗോപാലൻ വി, വാസന്തി.പി. ,ബീന.എസ്, ചന്ദ്രൻ .എം.കെ, വിനോദ് , പ്രവിത .പി .സിഎന്നിവർ സംസാരിച്ചു.

Write a Comment

Related Events