EVENTS

ജനുവരി 22 കവയത്രി സുഗതകുമാരിയുടെ ജന്മദിനം .

January 23
12:53 2021

ചാത്തൻകോട്ടുനട എ.ജെ.ജോൺ മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ജന്മദിനം സമുചിതമായി ആഘോഷിച്ചു .....
കവയിത്രിയുടെ ഓർമ്മകളുടെ സന്ദേശമായി സ്കൂളിലെ SSLC പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു .ജന്മദിനത്തിന് നൽകിയ വൃക്ഷത്തൈകൾ
സ്കൂളിലെ അധ്യാപകൻ ശ്രീ: സി.എം.അശോകൻ സാറിന്റെ സമർപ്പണമായിരുന്നു .ഇലഞ്ഞിമരത്തൈ നട്ടു കൊണ്ട് ജന്മദിന ആഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാദർ: തോമസ് ഇടയാൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടി.ടി. മൂസ മാസ്റ്റർ സ്വാഗതം പറഞ്ഞു .ജോമിജോസഫ് മാസ്റ്റർ നന്ദി പറഞ്ഞു

Write a Comment

Related Events