EVENTS

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ്സുമായി ഒലീവ് പബ്‌ളിക് സ്‌കൂള്‍

March 02
12:53 2022

പേരാമ്പ്ര : ഒലീവ് പബ്ളിക് സ്കുളിൽ മാതൃഭൂമി സീഡ് ക്ലബിന്റെ ആദിമുഖ്യത്തിൽ "കൗമാരക്കാരായ പെൺകുട്ടികൾ നേരിടുന്ന മാനസിക, ശാരീരിക പ്രശ്നങ്ങളും വ്യക്തിശുചിത്വവും - എന്ന വിഷയത്തിൽ കോഴിക്കോട് ഗവ: ജനറൽ ഹോസ്പ്പിറ്റലിലെ അഡോൾസെന്റ്‌ കൗൺസിലർ ഗായത്രി വി.കെ ഓൺലൈൻ ബോധവത്ക്കരണ ക്ലാസ് നൽകി. വളർച്ചയുടെ വിവിധ ഘട്ടത്തിൽ പെൺകുട്ടികൾ നേരിടുന്ന മാനസിക ശാരീരിക പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അവർ രക്ഷിതാക്കളുമായി സംവദിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.രാജന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്ക് ഒലീവ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് റിപ്പോർട്ടറായ ഹിസാന ആശംസയർപ്പിച്ചു. അധ്യാപികയായ നഫീസ കെ.കെ സ്വാഗതവും, സീഡ് കോർഡിനേറ്റർ മിനി ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

Write a Comment

Related Events