EVENTS

മാസ്ക് ബാങ്ക് ഒരുക്കി സെന്റ് മേരീസ് ജ്ഞാനോദയ സ്കൂൾ

March 03
12:53 2022

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊതു സ്ഥാപനങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുന്നതിന് മാസ്ക് ബാങ്ക് ആരംഭിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്കും സ്കൂളിന് സമീപത്തെ പാലിയേറ്റീവ് കെയർ സൊസൈറ്റികൾ, ബഡ്സ് സ്കൂൾ , അഥിതി ഭവനങ്ങൾ, പോലീസ് സ്റ്റേഷൻ, എന്നിവയ്ക്ക് വിതരണം ചെയ്യുന്നതിനാണ് മാസ്ക് ബാങ്ക്. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർ നിർമ്മിച്ചവയും മാസ്ക് ചാലഞ്ചിലൂടെ വിദ്യാർത്ഥികൾ ശേഖരിച്ച മാസ്ക്കുകളുമാണ് വിതരണം ചെയ്യുന്നത്. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൻ , അധ്യാപകരായ മറിയാമ്മ ടി.പി. നിമി ഏലിയാസ് , ജസിത കെ. വിദ്യാർത്ഥികളായ പൗർണ്ണമി എം.എസ്, അജിൻ അനിൽ, ഇസ എലിസബത്ത് ബേസിൽ എന്നിവർ നേതൃത്വം നൽകി.

Write a Comment

Related Events