EVENTS

ഗോതീശ്വരം ബീച്ച് ശുചീകരിച്ചു

June 13
12:53 2023


കോഴിക്കോട് : സമുദ്രദിനത്തിന്റെ ഭാഗമായി സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ, മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഗോതീശ്വരം ബീച്ച് ശുചീകരിച്ചു. ബീച്ചിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം, മറ്റു മാലിന്യം എന്നിവ തരംതിരിച്ചു.ശുചീകരണ പ്രവർത്തനങ്ങൾ പോലീസ് ഇൻസ്‌പെക്ടർ എൻ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കൊല്ലരത്ത് സുരേഷ് ,സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ബിനോയ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിന്റെ ഭാഗമായി പരിസരപ്രദേശത്തെ വീടുകളിൽ വൃക്ഷതൈ വിതരണം ചെയ്തു.

Write a Comment

Related Events