തമ്മനം നളന്ദ പബ്ലിക് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
തമ്മനം പബ്ലിക് സ്കൂളിൽ ജൂൺ 5 നൂ പരിസ്ഥിതി ദിനം ആചരിച്ചു. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന പരിസ്ഥിതി ദിന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പാൾ രാജലക്ഷ്മി ശിവരാമൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന സന്ദേശം നൽകുകയും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു . നമ്മുടെ ജീവൻെറ ഉറവിടമായ ഭൂമിയെ സംരക്ഷിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു. പ്രകൃതി സംരക്ഷണത്തെ ആസ്പദമാക്കി സ്കിറ്റ്,പ്ലാസ്റ്റിക്ക് നിരോധനം വിഷയമാക്കി ഡാൻസും അവതരിപ്പിച്ചു. മാതൃഭൂമി സീഡ് 17 ആം വർഷ പ്രവർത്തന ഉദ്ഘാടനത്തിന്റെ ഭാഗമായി കുട്ടികൾ കയ്യൊപ്പിന്റെ ഇല പതിപ്പിച്ച ഒരു മരം വരയ്ക്കുകയും ചെയ്തു. കുട്ടികൾ ശേഖരിച്ച പരിസ്ഥിതി ദിന മുദ്രാവാക്യങ്ങൾ ചുവർപത്രികയിൽ പതിപ്പിക്കുന്ന പ്രവർത്തനത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു . പരിസ്ഥിതി സംരക്ഷണം വിഷയമാക്കി പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന ഫെഡറൽ ബാങ്കിൻെറ
വൈറ്റില ബൈപാസ് ശാഖയിലെ മാനേജർ വിദ്യാലയത്തിലെത്തി വിദ്യാർഥികൾക്ക് മാവിൻ തൈകൾ വിതരണം ചെയ്തു. സെക്രട്ടറി ശ്രീ കെ. ജി ബാലൻ .,വൈസ് പ്രിൻസിപ്പൽ മായാകൃഷ്ണൻഎന്നിവർ ചടങ്ങിൽ സംബന്ധിച്ചു.