EVENTS

പന്തീരാങ്കാവ് എച്ച്.എസ്.എസ്സില്‍ ജൈവവൈവിധ്യ സെമിനാര്‍

November 17
12:53 2015

പന്തീരാങ്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സെമിനാറില്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ഡോ. ജാഫര്‍ പാലോട്ട് മുഖ്യപ്രഭാഷണം നടത്തുന്നു

പന്തീരാങ്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബും സുവോളജി ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ച് സെമിനാര്‍ നടത്തി.

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ഡോ. ജാഫര്‍ പാലോട്ട് മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ വിദ്യാര്‍ഥികളായ ആദര്‍ശ് എം., മുഫീദ എം., അശ്വനി എ., അമൃതബാല എം., റൗള പി., ആരതി ബി.കെ. എന്നിവര് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.ചടങ്ങില്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് പി. ഗംഗാധരന്‍, മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ വി.സി. പ്രമോദ് കുമാര്‍, സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ എസ്. സുജിത്ത്, ഹയര്‍ സെക്കന്‍ഡറി അധ്യാപിക പി. പ്രബീന, പി. സുനില്‍ കുമാര്‍, അക്ഷയ കെ. എന്നിവര്‍ സംസാരിച്ചു.


Write a Comment

Related Events