EVENTS

Love Plastic Collection -kollam District

February 03
12:53 2016


ലവ് പ്ലാസ്റ്റിക്: ഏഴാംഘട്ടശേഖരണം തുടങ്ങി

കൊല്ലം: മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഏഴാംഘട്ടം പ്ലാസ്റ്റിക് ശേഖരണം അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണർ കെ.ലാൽജി ഫ്ലാഗ് ഓഫ് ചെയ്തു. . കൊല്ലം ടൗൺ യു.പി.എസ്സിൽ നടന്ന ചടങ്ങിന് സ്കൂൾ പി.ടി.എ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. ലവ് പ്ലാസ്റ്റിക് പദ്ധതിയിൽ പങ്കാളികളായ സ്കൂളുകളിൽ നിന്ന് അഞ്ചുവരെ പ്ലാസ്റ്റിക് ശേഖരിക്കും. ശേഖരിച്ച് പ്ലാസ്റ്റിക്കുകൾ റീസൈക്കിളിങിനായി വേണാട് അസോസിയേറ്റ്സിന് കൈമാറും.

ചടങ്ങിൽ മാതൃഭുമി കൊല്ലം റീജറണൽ മാനേജർ എൻ.എസ്. വിനോദ് കുമാർ, മാതൃഭൂമി സീഡ് എസ്.പി.ഒ.സി. മഹേഷ് പി.എ, സീഡ് കോ-ഓർഡിനേറ്റർ സി.സജിനി, ടൗൺ യൂ.പി.എസ്. സീനിയർ അസിസ്റ്റന്റ് ഗ്രാഡിസൺ എന്നിവർ സംസാരിച്ചു.

Write a Comment

Related Events