EVENTS

പന്തീരാങ്കാവ് ഹയർ സെക്കൻഡറിയിൽ സീഡ് ക്ലബ്ബ് ഉദ്ഘാടനവും ചിത്രകലാക്യാമ്പും

June 08
12:53 2016

പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഉദ്ഘാടനവും ‘പ്രകൃതി വരകളിലൂടെ’ എന്ന ചിത്രകലാക്യാമ്പും സംഘടിപ്പിച്ചു. മാതൃഭൂമിയിലെ ചിത്രകാരനായ ശ്രീലാൽ എ.ജി. കാൻവാസിൽ ചിത്രംവരച്ച് ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ പൂർവ ചിത്രകലാ അധ്യാപകൻ പി.വി. ഉണ്ണിക്കൃഷ്ണൻ ക്യാമ്പിന് നിർദേശങ്ങൾ നൽകി.

സ്കൂൾ പ്രധാനാധ്യാപിക വി.ജി. അജിത, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ വി.സി. പ്രമോദ്കുമാർ, പി.ടി.എ. പ്രസിഡന്റ് പാലകുറുമ്പിൽ ഗംഗാധരൻ, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ എസ്. സുജിത്ത് എന്നിവർ സംസാരിച്ചു .

Write a Comment

Related Events