EVENTS

ഇലകൊണ്ടുള്ള വിഭവവുമായി ആനമങ്ങാട് സ്‌കൂള്‍

August 27
12:53 2016

ആനമങ്ങാട്: നാടന്‍ ഇലകള്‍കൊണ്ട് പഴമയുടെ രുചി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആനമങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ആഴ്ചയില്‍ ഒരുദിവസം വിഭവം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഇത്തവണ മുരിങ്ങാക്കറിയാണ് വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയത്. പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ സീഡ് പ്രവര്‍ത്തകരായ ജുമാന, വിസ്മയ, ഷിജില തുടങ്ങിയവര്‍ക്കൊപ്പം അധ്യാപകരും പങ്കുചേര്‍ന്നു.


Write a Comment

Related Events